ദിലീപ് നായകനായി എത്തുന്ന ചിത്രം ‘രാമലീല’യുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. 33 സെക്കന്റ് ടൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയാണ്, ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇന്ന് വൈകീട്ട് ആറ് മണിക്കാണ് ടീസര്‍ പുറത്തിറക്കിയത്.രണ്ട് ഡയലോഗുകള്‍ മാത്രമുള്ള കിടിലന്‍ ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ‘തെളിവുകള്‍ തീരുമാനിക്കും, പ്രതി ആരാകണമെന്ന്’ എന്ന മുകേഷിന്റെ ഡയലോഗും, ‘പ്രതി ഞാനാകണം എന്നൊരു തീരുമാനമുള്ളത് പോലെയാ’ എന്ന ദിലീപിന്റെ ഡയലോഗുമാണ് ടീസറില്‍ ഉള്ളത്.
പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയാണ് രാമലീല. സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപിയാണ് സംവിധാനം. സഖാവ് രാമനുണ്ണി എന്നാണ് ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ പേര്. പ്രയാഗ മാര്‍ട്ടിനാണ് നായിക. ഷാജികുമാര്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു.