Don't Miss

സംഗീത സംവിധായകനായി ആമിര്‍ ഖാന്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ട്രെയിലര്‍

ആമീര്‍ ഖാന്‍, സൈറാ വസീം എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലര്‍ പുറത്ത്.2.45 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.  സംഗീതം സ്വപ്നം കണ്ട് ജീവിക്കുന്ന ഇന്‍സു എന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ സൈറ എത്തുന്നത്. ശക്തി എന്ന സംഗീത സംവിധായകന്റെ കഥാപാത്രത്തെയാണ് ആമീര്‍ അവതരിപ്പിക്കുന്നത്.തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇന്‍സു നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനില്‍ മെഹ്തയുടേതാണ് ഛായാഗ്രഹണം. അമിത് ത്രിവേദിയുടേതാണ് സംഗീതം. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആമിര്‍ ഖാന്‍, കിരണ്‍ റാവു, ആകാശ് ചൗള, സുജയ് കുട്ടി, ബി സ്രീനിവാസ് റാവു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഒക്ടോബര്‍ 19 ന് ചിത്രം പുറത്തിറങ്ങും

അനില്‍ മെഹ്തയുടേതാണ് ഛായാഗ്രഹണം. അമിത് ത്രിവേദിയുടേതാണ് സംഗീതം. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആമിര്‍ ഖാന്‍, കിരണ്‍ റാവു, ആകാശ് ചൗള, സുജയ് കുട്ടി, ബി സ്രീനിവാസ് റാവു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Total
0
Shares

About admin