ദുല്‍ഖര്‍ സല്മാന് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ശ്രദ്ധേയനായ മലയാളി സംവിധായകന് ബിജോയ് നമ്പ്യാരാണ് ‘സോളോ’യുടെ ടീസര്‍ പുറത്തിറങ്ങി.ബോളിവുഡ് ചലച്ചിത്രസംവിധായകനും, നിർമ്മാതാവും, ടെലിവിഷൻ അവതാരകനുമായാ കരൺ ജോഹർ ട്വിറ്റെർ അക്കൗണ്ട് ലൂടെ ട്വിറ്റ് ചെയ്യ്തു റിലീസ് ചെയ്യുക ആയിരുന്നു.
An anthology film directed by @nambiarbejoy and starring the very talented @dulQuer #solo https://t.co/UWM6wLkDEihttps://t.co/9fm1aDTME5
— Karan Johar (@karanjohar) August 12, 2017
01 മിനിറ്റ് 24 സെക്കന്റ് ടൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയാണ്, സോണി മ്യൂസിക് യൂട്യൂബ് ചാനൽ വഴിയാണ് അപ്ലോഡ് ചെയ്തിരിക്കുന്ന ചെയ്തിരിക്കുന്നത് .
അഞ്ച് കഥകളുടെ സമാഹാരമായ സോളോ ഒരു റൊമാന്റിക് ത്രില്ലര്‍ ആണ് .ആന്‍ അഗസ്റ്റിന്, ആരതി വെങ്കിടേശ്, ശ്രുതി ഹരിഹരന്, ബോളിവുഡ് താരം ദിനോ മോറിയ, ധന്‍ഷിക, ദീപ്തി സതി, നേഹാ ശര്‍മ്മ തുടങ്ങി നിരവധി നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. മലയാളം തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ മനോജ് കെ ജയന്,സൗബിന് ഷാഹിര്‍, സുഹാസിനി, നാസര്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു.കൂടാതെ പ്രശസ്ത മ്യൂസിക്ബാന്റായ തൈക്കുടം ബ്രിഡ്ജിന്റെ ഗോവിന്ദ് മേനോനും സിദ്ധാര്‍ത്ഥ് മേനോനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബിജോയ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ബിജോയ്യുടെ തന്നെ നിര്‍മ്മാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിലെ ദുല്‍ഖറിന്റെ വിവിധ ഗെറ്റപ്പുകള്‍ ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരുടെ ആദ്യത്തെ മലയാള ചിത്രമാണ് ‘സോളോ’.