Don't Miss

യോഗ്യനല്ല തരംഗമായി

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു മലയാളം ക്രിസ്തിയ ആൽബമാണ് ”യോഗ്യനല്ല”. ജിതിൻ ബെഥാന്യ വരികൾ എഴുതി സംഗീതം നൽകി സംവിധാനം ചെയ്ത ഈ ആൽബം യൂട്യൂബിൽ തരംഗമാവുകയാണ്. നൈസി പരുമലയും ഗോഡ്‌ലിനും ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ആൽബം ഇന്നലെ വൈകുന്നേരം 4:30 മണിയോടെ ഡി-മ്യൂസിക് എന്നാ യൂട്യൂബ് ചാനലിൽ കൂടിയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ദൈവ സ്നേഹത്തിന്റെ വലുപ്പമാണ് ഈ ഗാനത്തിൽ കൂടി ജിതിൻ നമ്മളെ വരച്ചു കാട്ടുന്നത്. പുതു ഗായിക ജെസീക്ക ജേക്കബ് ആണ് ഈ ഗാനം പാടി അഭിനയിച്ചിരിക്കുന്നത്,ഒപ്പം ജോയൽ,കെവിൻ എന്നിവരും അഭിനയിച്ചിരിക്കുന്നു . വളരെ മനോഹരമായ ദൃശ്യങ്ങൾ പകർത്തിയിരികുന്നതും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതും ജെ-ഫ്രെയിംസ് മീഡിയയാണ്. ജോൺസൻ പീറ്റർ ആണ് ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത്.

7 മിനിറ്റ് ആണ് ഈ ആൽബത്തിന്റെ ദൈർക്യം. തോട്ടപ്പള്ളി ബീച്, മേപ്പാടം എന്നിവിടങ്ങളാണ് ലൊക്കേഷൻ.

 

Total
0
Shares

About admin