Don't Miss

ട്രൈലെർ റെക്കോർഡുകൾ തകർക്കുന്നു ആട് 2 ; യൂട്യൂബ് ട്രെൻഡിങ്ങായി ട്രെയിലർ

കഴിഞ്ഞ ദിവസം ആണ് പ്രേക്ഷകർ ഏറ്റവും കാത്തിരുന്ന ആട് 2 ട്രൈലെർ പുറത്തിറങ്ങിയത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം ആട് ഒരു ഭീകര ജീവിയാണ് എന്ന മിഥുന്റെ തന്നെ സംവിധായകനായുള്ള അരങ്ങേറ്റ  ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ്. ജയസൂര്യ നായകനായ ഈ ചിത്രം അന്ന് തിയേറ്ററിൽ  വിജയം നേടിയില്ല എങ്കിലും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ തരംഗമാക്കി മാറ്റിയ ഒരു ചിത്രമാണ് . ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഇന്ന് പ്രേക്ഷകരുടെ പ്രീയപെട്ടവരാണ്. ഈ ഡിസംബർ 22 നു റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ വൈകുന്നേരം റിലീസ് ചെയ്തു.റിലീസ് ചെയ്തു 24 മണിക്കൂർ പോലും ആവുന്നതിനു മുൻപേ മലയാള സിനിമയിലെ പുതിയ ട്രൈലെർ റെക്കോർഡുൾ ആട് 2  സ്വന്തം പേരിൽ ആക്കി. ഇപ്പോൾ തന്നെ ഏകദേശം ഒൻപതു ലക്ഷത്തോളം  വ്യൂസ് യൂട്യൂബിൽ നേടിയ ഈ ട്രൈലെർ ലൈക്കിന്റെ എണ്ണത്തിലും അറുപതിനായിരം എത്താറായി കഴിഞ്ഞുഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിലും നമ്പർ വൺ ആയാണ് ഈ ട്രൈലെർ നിൽക്കുന്നത്. അത്ര  വമ്പൻ സ്വീകരണം ആണ് പ്രേക്ഷകർ ഇതിനു കൊടുത്തിരിക്കുന്നത്.

ജയസൂര്യനായകനാകുന്നു ആട് 2 ഡിസംബർ 22ന് റിലീസിനെത്തും. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‌

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. 2015 ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്.ആടിന്റെ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളിൽ പലരും രണ്ടാം ഭാഗത്തിലുണ്ടാകും. ഷാൻ റഹ്മാൻ തന്നെയാണ് സംഗീതം. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമാണം.

 

Total
0
Shares

About admin