Don't Miss

‘സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്’ ട്രൈലെർ പുറത്തിറങ്ങി

നവാഗത സംവിധായകനായ ഉല്ലാസ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്’  ചിത്രത്തിന്റെ ആദ്യ ട്രൈലെർ പുറത്തിറങ്ങി. അമേസിംഗ് സിനിമാസിനുവേണ്ടി മുഹമ്മദ് ആസിഫ് നിർമിക്കുന്ന ഈ ചിത്രം ഉടൻ തീയറ്ററിലെത്തും. 01 മിനിറ്റ് 48 സെക്കന്റ് ടൈര്‍ഘ്യമുള്ള ട്രൈലെർ വീഡിയോയാണ്, പൂനം ബ‍ജ്‍വ യുടെ  ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇന്ന് വൈകീട്ട് ആറു മണിക്കാണ് ട്രൈലെർ  പുറത്തിറക്കിയത്.

നാല്പതുകാരായ റിട്ട.മേജർ സക്കറിയ പോത്തൻ്റെയും ഭാര്യ മരിയയുടെയും ദുരൂഹത നിറഞ്ഞ ജീവിതകഥ ചിത്രീകരിച്ചിരിക്കുകയാണ് ”സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്” എന്ന ചിത്രം.

Image result for പൂനം ബ‍ജ്‍വ സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അൻസാരി കെ.എസ്, ക്യാമറ – പാപ്പിനു, രചന – മനോജ് നായർ, എഡിറ്റർ – അഭിലാഷ് ബാലചന്ദ്രൻ, ഗാനങ്ങൾ – ഹരിനാരായണൻ, ഡേവിഡ്, സംഗീതം – ദിബു, ആലാപനം – വിജയ് യേശുദാസ്, കെ.എസ്.ചിത്ര, ശ്രേയാ ഘോഷാൽ, ഹരിചരൺ, പ്രൊഡക്ഷൻ കൺട്രോളർ – ബാദുഷ, കോസ്ട്യൂമർ – ഇന്ദ്രൻസ് ജയൻ, മേക്കപ്പ് – റഹിം കൊടുങ്ങല്ലൂർ, സ്റ്റിൽ – പ്രേം ലാൽ, പി.ആർ.ഒ – അയ്‌മനം സാജൻ, വിതരണം – അമേസിംഗ് സിനിമ റിലീസ്.

ലാൽ, മനോജ് കെ ജയൻ, ബാബു ആന്റണി, രാഹുൽ മാധവ്, ജയൻ ചേർത്തല, മുരളി കൃഷ്‌ണ, പൂനം ബജ്‌വ, അഞ്ജന, കെ.പി.എ.സി.ലീലാമണി എന്നിവർ അഭിനയിക്കുന്നു.ചിത്രം ഉടൻ തീയറ്ററിലെത്തും.

Total
0
Shares

About admin